കുവൈത്ത് സിറ്റി: സുലൈബിയയിലെ താൽക്കാലിക പള്ളി പൊളിച്ചുനീക്കിയത് തെൻറ സ്വന്തം തീരുമാനമല്ലെന്നും മന്ത്രിസഭയുടെ ഉത്തരവ് പ്രകാരമായിരുെന്നന്നും സാമൂഹിക-തൊഴിൽകാര്യമന്ത്രി ഹിന്ദ് അസ്സബീഹ്. സുലൈബിയയിൽ വിവാദമായ പള്ളിപൊളിക്കലിെൻറ ഉത്തരവാദിത്തം താങ്കൾക്കില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു. പരസ്പരം കൂടിയാലോചിച്ചശേഷം ഐകകണ്ഠ്യേനയാണ് തീരുമാനം ഉണ്ടായത്. രണ്ട് മാസം മുമ്പ് മന്ത്രിസഭയെടുത്ത തീരുമാനം കഴിഞ്ഞയാഴ്ച കുവൈത്ത് നഗരസഭ നടപ്പാക്കുകയാണുണ്ടായത്. ഇതിൽ നേരിട്ട് താൻ ഭാഗമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.മന്ത്രിതല ഉത്തരവുകൾ നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ബാധ്യസ്ഥരാണ്. വിശദപഠനങ്ങൾക്ക് ശേഷമല്ലാതെ ഇത്തരം ഉത്തരവുകൾ മന്ത്രിസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സുലൈബിയയിലെ താൽക്കാലിക പള്ളി പൊളിക്കാനുള്ള തീരുമാനം എം.പിമാർക്കിടയിലും മതരംഗത്തും വിവാദമായിരുന്നു. രാജ്യവും അതിലുള്ളതൊക്കെയും ദൈവത്തിന് അവകാശപ്പെട്ടതായിരിക്കെ ആരാധന നടക്കുന്ന പള്ളി പൊളിക്കാൻ അവകാശമില്ലെന്ന വാദമാണ് ഉയർന്നത്. സമീപത്ത് നമസ്കാരത്തിന് പകരംസംവിധാനം കണ്ടെത്തണമെന്നും ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ മന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവരുമെന്നും എം.പിമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഹിന്ദ് അസ്സബീഹിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.