പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

മന്ത്രിതല സമിതി വിലയിരുത്തി; വികസന പദ്ധതികൾ വേഗത്തിലാക്കും

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ തുടർനടപടികൾ വിലയിരുത്തി മന്ത്രിതല സമിതി. സമിതിയുടെ 50ാമത് യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. മുബാറക് അൽ കബീർ തുറമുഖ പദ്ധതി, വൈദ്യുതി, പുനരുപയോഗ ഊർജ സംവിധാനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗ സംരംഭങ്ങൾ, ഭവന വികസന പദ്ധതികൾ, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.

പരിസ്ഥിതി, വനവൽക്കരണ പദ്ധതികൾ, കുവൈത്ത്- സൗദി അറേബ്യ റെയിൽവേ, ജി.സി.സി റെയിൽവേ ശൃംഖല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ (ടി-2) പദ്ധതി എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടു. അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പാക്കിയും സമയക്രമങ്ങൾക്കും അനുസൃതമായും പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്താൻ ​പ്രധാനമന്ത്രി ഉണർത്തി.

പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുലത്തീഫ് അൽ മഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ.സബീഹ് അൽ മുഖൈസിം, സാമ്പത്തികകാര്യ, നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ്, ധനകാര്യ മന്ത്രി ഡോ.യാക്കൂബ് അൽ രിഫാഇ, പ്രധാനമന്ത്രിയുടെ ദിവാനിലെ ഉപദേഷ്ടാവ് ഡോ.ഖാലിദ് അൽ ഫദേൽ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിംഗ് മേധാവി ശൈഖ് ഖാലിദ് അൽ ഖാലിദ് അസ്സബാഹ്, ഫത്‌വ, നിയമനിർമ്മാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ്, ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി അംഗവും റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജവഹർ ഹയാത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Ministerial committee evaluates; Development projects will be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.