മന്ത്രി നൂറ അൽ ഫസ്സാമിനൊപ്പം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക
Posted On
date_range Updated On
date_range മന്ത്രി നൂറ അൽ ഫസ്സാം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ധനകാര്യ, നിക്ഷേപ സഹമന്ത്രി എൻജിനീയർ നൂറ അൽ ഫസ്സാം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്തി.കുവൈത്തും ഇന്ത്യയും തമ്മിലുള്ള വിശിഷ്ടമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
നിക്ഷേപ സഹകരണം, പരസ്പര പ്രയോജനകരമായ മറ്റു സാമ്പത്തിക വിഷയങ്ങൾ എന്നിവയെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.