സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനി പ്രതിനിധികളുമായി കൂടികാഴ്ചയിൽ

ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി മന്ത്രി കൂടികാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല, കുവൈത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ സൈൻ, ഊരിദൂ, എസ്.ടി.സി, ഐ.ടി.കെ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

സഹകരണം, പ്രത്യേകിച്ച് സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും സുതാര്യത, സദ്ഭരണം, പൊതു ഫണ്ടുകളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കൂടികാഴ്ചയിൽ മന്ത്രി ഉണർത്തി. പങ്കാളിത്ത സംവിധാനങ്ങൾ വികസിപ്പിക്കുന്നതും ചർച്ചയായി.

മികച്ച ഫലങ്ങളും പ്രവർത്തന കാര്യക്ഷമതയും കൈവരിക്കുന്നതിന് സഹകരണ സംഘങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. സഹകരണ മേഖലയുമായി പ്രവർത്തിക്കുമ്പോൾ ടെലികോം കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളികളും വിലയിരുത്തി.

അംഗീകൃത നിയമ, നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസൃതമായി മികച്ച സേവനങ്ങൾ നൽകുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും എല്ലാ കക്ഷികളുടെയും സംയോജനം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഡോ.അൽ-ഹുവൈല വ്യക്തമാക്കി.

Tags:    
News Summary - Minister meets with telecommunications companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.