കുവൈത്ത് സിറ്റി: വിമാനത്താവളത്തിെൻറ രണ്ടാം ടെർമിനലിെൻറ നിർമാണമുൾപ്പെടെ രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ നിശ്ചിതസമയത്തിന് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അബ്ദുറഹ്മാൻ അൽ മുതവ്വ പറഞ്ഞു. അഞ്ച് പദ്ധതിപ്രദേശങ്ങളിൽ നടത്തിയ സന്ദർശനത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
പുതിയ വിമാനത്താവളത്തിെൻറ പ്രാഥമികപ്രവൃത്തികളിൽ 35 ശതമാനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ചൂട് കാരണം എല്ലാ വികസനപദ്ധതികൾക്കും നേരിയ കാലതാമസം നേരിട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ നിർമാണപ്രവൃത്തികൾക്ക് വേഗം കൂടും. ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയത്തിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിെൻറ നിർമാണം ആറ് മാസത്തിനകം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.