കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നും കുവൈത്ത് ഉപ വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജാറുല്ല വ്യക്തമാക്കി. ജര്‍മന്‍ എംബസി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലിപ്പീനോ തൊഴിലാളികളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. മനുഷ്യാവകാശങ്ങൾക്ക് വില കൽപിക്കുന്ന രാജ്യമാണ് കുവൈത്ത്. ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുേമ്പാൾ ഉടൻതന്നെ നടപടിയെടുക്കാറുണ്ട്. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്ത് സംഭവിക്കുന്നില്ല. കുവൈത്ത് വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയമങ്ങളെയും നടപടികളെയും അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.