കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയിലും വനിതകൾ സജീവമായി രംഗത്തുവരണമെന്ന് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു. വനിതാ ശാക്തീകരണവും ലിംഗസമത്വവും സാധ്യമാക്കാൻ സഹായിക്കുമെന്നതിന് പുറമെ രാജ്യത്തിെൻറ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും കരുത്തുപകരുന്നതാവും ഇത്തരമൊരു നീക്കമെന്ന് അവർ കൂട്ടിച്ചേർത്തു. വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ, സ്വകാര്യ മേഖലയിൽ കുവൈത്തിൽ താരതമ്യേന വനിതകൾ സജീവമാണ്. കൂടുതൽ മേഖലകളിൽ നേതൃസ്ഥാനത്തേക്ക് അവർ കടന്നുവരുമെന്നാണ് പ്രതീക്ഷ. അഞ്ചു കമ്പനികൾ കൂടുതൽ വനിതകളെ നിർണായക സ്ഥാനങ്ങളിൽ നിയമിക്കാൻ സന്നദ്ധത അറിയിച്ചതായി മന്ത്രി വെളിപ്പെടുത്തി. വനിത ശാക്തീകരണത്തിനായി കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹിന്ദ് അസ്സബീഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.