അബ്ബാസിയ: സമൂഹ പുനർനിർമാണത്തിൽ സ്ത്രീകളുടെ പങ്ക് അനിഷേധ്യകരമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു.
ഇസ്ലാമിക് വിമൻസ് അസോസിയേഷൻ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക വിപ്ലവ ദർശനത്തിെൻറ അടിസ്ഥാനം അധികാരം മുഴുവൻ അല്ലാഹുവിനാണന്നും മനുഷ്യൻ ഭൂമിയിൽ അവെൻറ പ്രതിനിധിയാെണന്നുമുള്ള തിരിച്ചറിവാണ്.
സ്ത്രീ, പുരുഷ ഭേദമന്യേ ഈ പ്രാതിനിധ്യ ദൗത്യം നിർവഹിക്കാൻ മുന്നോട്ടുവരുമ്പോഴാണ് സ്രഷ്ടാവിനോടുള്ള ബാധ്യത മനുഷ്യൻ നിർവഹിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സമൂഹനിർമാണത്തിൽ സ്ത്രീകളുടെ പങ്ക് അനിഷേധ്യമാണന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഐവ പ്രസിഡൻറ് മെഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതം പറഞ്ഞു. നാജിയ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.