വ​നി​ത പ്ര​ചാ​ര​ണ സം​ഗ​മ​ത്തി​ൽ എം.​ജി.​എം കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹി​ന അ​ഷ്‌​റ​ഫ്‌ സം​സാ​രി​ക്കു​ന്നു

എം.ജി.എം വനിത സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ വനിത വിഭാഗമായ കുവൈത്ത് എം.ജി.എം വനിത സംഗമം നടത്തി. കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാർഥമാണ് മുസ്‍ലിം ഗേൾസ് ആൻഡ് വിമൻസ് സംഗമം സംഘടിപ്പിച്ചത്. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.

പ്രബോധന വീഥിയിൽ പെൺകൂട്ടായ്മയുടെ പങ്ക് എന്ന വിഷയത്തിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുസ്തഫ തൻവീർ പ്രഭാഷണം നടത്തി.

പുതിയ ലോകക്രമത്തിലെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യം പാരന്റിങ്ങാണ്. കുടുംബങ്ങളിലെ പ്രതിസന്ധികൾ ഒരുമിച്ചിരുന്നും പരസ്പരം ചർച്ച ചെയ്തും പരിഹരിക്കണമെന്നും അദ്ദേഹം ഉണർത്തി.

ട്രഷറർ നജില അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. എം.ജി.എം കുവൈത്ത് ജനറൽ സെക്രട്ടറി ഷാഹിന അഷ്‌റഫ്‌ സ്വാഗതവും റഹ്മ പുളിന്താനം നന്ദിയും പറ ഞ്ഞു.

Tags:    
News Summary - MGM Women's Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.