മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, കോർപറേറ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ എന്നിവർ അബ്ബാസിയ കൊങ്കണി
ഫാമിലീസ് അസോസിയേഷൻ പ്രസിഡന്റ് നൊബെർട് ഡിസൗസക്ക് പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് അബ്ബാസിയ കൊങ്കണി ഫാമിലീസ് അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത,കോർപറേറ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ എന്നിവർ അബ്ബാസിയ കൊങ്കണി ഫാമിലീസ് അസോസിയേഷൻ പ്രസിഡന്റ് നൊബെർട് ഡിസൗസക്ക് പ്രിവിലേജ് കാർഡ് കൈമാറി.
വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്. ഡിജിറ്റൽ എക്സ്-റേ, എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ, മാമ്മോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി സ്പെഷാലിറ്റികളിലും കിഴിവുകൾ ലഭിക്കും. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ പ്രയോജനപ്പെടുത്താം.ഫ്രെയിമുകൾക്കും ലെൻസുകൾക്കും ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും കാർഡിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.