കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്നിനെതിരെയുള്ള പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനം. ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ജനറൽ മഹ്മൂദ് മുഹമ്മദ് അൽ ദൂസരിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന വിവിധ മന്ത്രാലയ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വാർത്താവിനിമയം, സ്പോർട്സ് ആൻഡ് യുവജനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഔഖാഫ് എന്നീ മന്ത്രാലയങ്ങളുടെയും കുവൈത്ത് സർവകലാശാല, കുവൈത്ത് വാർത്താ ഏജൻസി എന്നിവയുടെയും പ്രതിനിധികളാണ് യോഗത്തിൽ സംബന്ധിച്ചത്. രാജ്യത്തെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ശീലം കൂടിവരുന്നതിനെ യോഗം ആശങ്കയോടെ വിലയിരുത്തി. എല്ലാവരുടെയും സഹകരണത്തോടെവേണം ഈ മഹാവിപത്തിനെതിരെയുള്ള പോരാട്ടം വിജയിപ്പിക്കാനെന്ന് ദൂസരി പറഞ്ഞു. മയക്കുമരുന്നിനെതിരെ സ്വീകരിച്ച വിവിധ നടപടികൾ അദ്ദേഹം യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.