കുവൈത്ത് എയർവേസ് പുതിയ സർവിസ് ആരംഭിച്ചു

കുവൈത്ത് സിറ്റി: വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി വിയന്ന, സരജേവോ, ട്രാബ്‌സൺ, സലാല എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിലേക്ക് കുവൈത്ത് എയർവേയ്‌സ് സർവീസുകൾ ആരംഭിച്ചു.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തും വൈവിധ്യമാർന്ന ലക്ഷ്യസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗവുമാണ് ഈ നീക്കമെന്ന് കുവൈത്ത് എയർവേസ് ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു.

വേനൽക്കാലത്ത് അന്താരാഷ്ട്ര റൂട്ട് വികസിപ്പിക്കുന്നതിനും വിശാലമായ യാത്രാ ഓപ്ഷനുകൾ നൽകുന്നതിനുമുള്ള പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്നും കൂട്ടിച്ചേർത്തു.

ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ ലോകമെമ്പാടുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്നത് തുടരും. സേവനങ്ങളും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിന് നിരന്തര ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Kuwait Airways launches new service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.