കുവൈത്ത് സിറ്റി: അൽ ഖുസൂർ പ്രദേശത്തെ ഒരു സ്വകാര്യ വസതിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പലചരക്ക് കട റെയ്ഡ് ചെയ്ത് അധികൃതർ അടച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ഭക്ഷ്യ അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങളും ആരോഗ്യ ലൈസൻസും ഇല്ലാതെ ഭക്ഷ്യ വ്യാപാരം നടന്നതായി കണ്ടെത്തി.
കേസിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.