കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി സഹൽ ആപ്പ് വഴി സിവിൽ ഐഡി പുതുക്കാൻ സൗകര്യം.
സിവിൽ ഐഡി പുതുക്കൽ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പാക്കിയതായി പബ്ലിക് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു. അപേക്ഷകന്റെ നിലവിലെ സ്ഥിതിയും നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം അപേക്ഷകൾ പ്രോസസ് ചെയ്യുന്നത്.
നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.