കുവൈത്ത് സിറ്റി: ജഹ്‌റ മേഖലയിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന. നിർമ്മാണ സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലും ലക്ഷ്യമിട്ടായിരുന്നു പരിശോധന.
വിവിധ നിയമലംഘനങ്ങൾക്ക് ഇവിടെ 135 സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. നിർമാണ സ്ഥലങ്ങളിലെ സുരക്ഷാ ചട്ടലംഘനങ്ങളെ തുടർന്ന് 23 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
സാദ് അൽ അബ്ദുല്ല സിറ്റിയിലെ നിർമാണ മാലിന്യങ്ങൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് കൂടുതൽ മുന്നറിയിപ്പുകൾ നൽകിയത്.
സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലംഘനങ്ങൾ തടയുന്നതിനും, നിർമ്മാണ, പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് മുനിസിപ്പാലിറ്റി സുരക്ഷാ വിഭാഗം ഡയറക്ടർ എഞ്ചിനീയർ അൽ ഹുമൈദി അൽ മുതൈരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.