കുവൈത്ത് സിറ്റി: 2017ലെ ആദ്യത്തെ ആറു മാസത്തിനിടയിൽ കുവൈത്ത് ബൈത്തുസ്സകാത്തിന് വരുമാനമായി ലഭിച്ചത് 30 ദശലക്ഷം ദീനാർ. ഔഖാഫ്- നീതിന്യായ മന്ത്രിയും ബൈത്തുസ്സകാത്ത് ഭരണസമിതി മേധാവിയുമായ ഡോ. ഫഹദ് അൽ അഫാസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലു ശതമാനത്തിെൻറ വർധനയാണുണ്ടായത്. അതേസമയം, രാജ്യത്തിനകത്തും വിദേശങ്ങളിലും വിവിധ സഹായപദ്ധതികൾക്കുവേണ്ടി 25.719 ദശലക്ഷം ദീനാർ ഈ കാലയളവിൽ ചെലവഴിച്ചു. 14 ദശലക്ഷം ദീനാർ കുവൈത്തിലും ബാക്കി ദരിദ്രരാജ്യങ്ങളിലെ വിവിധ സഹായ പദ്ധതികൾക്കും വേണ്ടിയാണ് നൽകിയത്. കുവൈത്തിൽ 17,123 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. അനാഥ കുട്ടികളെ ദത്തെടുത്ത് പരിപാലിക്കുകയാണ് വിദേശങ്ങളിൽ സംഘടനയുടെ പ്രധാന പദ്ധതി. ആറു മാസത്തിനിടെ 39 രാജ്യങ്ങളിലെ 30610 അനാഥകൾക്കാണ് സഹായം ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.