കുവൈത്ത് സിറ്റി: മരുന്നു വിതരണത്തിൽ ആരോഗ്യ മന്ത്രാലയം ശ്രദ്ധാലുവാണെന്നും ഇക്കാര്യത്തിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചുവരുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ദേശീയ അസംബ്ലിയിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിക്കാനും ശേഖരം മതിയായതും പര്യാപ്തവുമാണെന്ന് ഉറപ്പാക്കാനും മന്ത്രാലയം ശ്രദ്ധചെലുത്തുന്നുണ്ട്. കുവൈത്തികൾക്കും താമസക്കാർക്കും ആവശ്യമായ മരുന്നും സേവനങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രാജ്യത്ത് പുതിയ മരുന്നുകളുടെ ഷിപ്മെന്റ് എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരുന്ന് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ടെൻഡറുകള്‍ ത്വരിതപ്പെടുത്താന്‍ നിർദേശം നല്‍കിയിട്ടുമുണ്ട്.
മരുന്നുലഭ്യത ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ രാജ്യത്ത് ജീവന്‍രക്ഷ മരുന്നുകള്‍ ഉൾപ്പെടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കോവിഡിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ മരുന്നുകളുടെ ഉൽപാദന കുറവും സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് മരുന്ന് ക്ഷാമത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.