കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ആരോഗ്യ സേവന ഫീസ് വർധിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി അഡ്മിനിസ്ട്രേഷൻ കോടതി തള്ളി. ആരോഗ്യമന്ത്രാലയത്തിനെതിരെ പ്രമുഖ അഭിഭാഷകൻ ഹാഷിം അൽ രിഫാഇ നൽകിയ ഹരജിയാണ് കോടതി ബുധനാഴ്ച തള്ളിയത്. വിഷയത്തിൽ ഫത്വ ബോർഡ് നൽകിയ വിശദീകരണം കൂടി വിലയിരുത്തിയ ശേഷമാണ് കോടതി തീരുമാനം. ഇതോടെ, ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിലായ വിദേശികളുടെ ആരോഗ്യ ഫീസ് വർധന ഉത്തരവിന് നിയമത്തിെൻറ പിൻബലവും കൂടി ലഭിച്ചു. സ്വദേശികളും വിദേശികളുമടക്കം രാജ്യനിവാസികൾക്ക് ചികിത്സാ സൗകര്യം ഉറപ്പുവരുത്താൻ ഭരണഘടന പ്രകാരം സർക്കാർ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കുവൈത്തി അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നത്. ആഗോള മെഡിക്കൽ ഫീസ് വർധനക്കനുസരിച്ചുള്ള ആനുപാതിക ഫീസ് വർധനമാത്രമാണ് സർക്കാർ ആശുപത്രികളിൽ വിദേശികൾക്കേർപ്പെടുത്തിയതെന്ന വാദമാണ് ഫത്വ ബോർഡ് കോടതിക്ക് മുന്നിൽവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.