മെ​ഡി​ക്ക​ൽ ഫീ​സ്​ വ​ർ​ധ​ന: സർക്കാർ ആശുപ​ത്രികളുടെ വരുമാനം ഇരട്ടിയാവും

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത്​ സന്ദർശക വിസയിലെത്തുന്ന വിദേശികളിൽനിന്ന്​ ഇൗടാക്കുന്ന മെഡിക്കൽ സേവന ഫീസ്​ വർധന ഈമാസം പ്രാബല്യത്തിൽവരുന്നതോടെ സർക്കാർ ആശുപത്രികളുടെ വരുമാനം ഇരട്ടിയായി വർധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി. അൽറായി പത്രവുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സന്ദർശക വിസയിലെത്തി ചികിത്സാ സൗകര്യങ്ങൾ നേടുന്നവർക്ക്​ തിരിച്ചടിയാണ്​ നടപടി. 

ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ 4.4 മി​ല്യ​ൻ ദീ​നാ​റാ​ണ് ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ വ​രു​മാ​നം. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഇ​ത് ഇ​ര​ട്ടി​യോ അ​തി​ൽ അ​ധി​ക​മോ ആ​യി വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഈ​ടാ​ക്കു​ന്ന​തി​ലും 20 ശ​ത​മാ​ന​ത്തി​െൻറ കു​റ​വ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ത​ന്നെ​യാ​യി​രി​ക്കും. എ​ക്സ​റേ, സ്​​കാ​നി​ങ്​, വി​വി​ധ ത​രം പ​രി​ശോ​ധ​ന​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സി​ലാ​ണ് വ​ർ​ധ​ന വ​രു​ത്തു​ക. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​ത്ത സ്​​കാ​നി​ങ്​, എ​ക്സ്​​റേ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വ​രു​ന്ന​തി​െൻറ ചെ​ല​വി​​െൻറ പ​കു​തി​യാ​യി​രി​ക്കും വി​ദേ​ശ രോ​ഗി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ക. 

തു​ട​ക്ക​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്കാ​യി​രി​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ക. ഘ​ട്ടം​ഘ​ട്ട​മാ​യി തൊ​ഴി​ൽ–​ആ​ശ്രി​ത വി​സ​ക​ളി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ക്കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ സൗ​ക​ര്യം  ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​വേ​ണ്ടി മാ​ത്രം നി​ര​വ​ധി വി​ദേ​ശി​ക​ൾ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. ഈ ​പ്ര​വ​ണ​ത​ക്ക് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടാ​ൻ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - medical fees-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.