സാ​ന്ത്വ​നം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യ​ാമ്പ്

കുവൈത്ത് സിറ്റി: അഹ്മദി സെൻറ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനം നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സാന്ത്വനം -2017 ഏപ്രിൽ 21ന് മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ നടക്കും. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ്. രാവിലെ എട്ടിന് ആരംഭിക്കും. www.orthodoxchurchahmadi.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർ രാവിലെ പത്തിന് മുമ്പായി സ്കൂളിൽ എത്തണം. അമ്പത്തോളം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. സ്ത്രീകളിലെ സ്തനാർബുദ നിർണയത്തിനുള്ള പ്രത്യേക സൗകര്യം ഉണ്ടാവും. നൂറോളും പാരാമെഡിക്കൽ ജീവനക്കാരും കർമനിരതരാവും. ആയിരത്തോളം ആളുകളെ ക്യാമ്പിൽ പ്രതീക്ഷിക്കുന്നു. ഫാ. അനിൽ വർഗീസ് പ്രസിഡൻറായും ജിജു മാത്യു ജനറൽ കൺവീനറായും വിനോദ് വർഗീസ്, മനോജ് തങ്കച്ചൻ, ബോബൻ ജോർജ്, വിനോദ്മോൻ, ഷെറിൻ ഡാനിയേൽ, മനു മോനച്ചൻ, കെ. ബിബിൻ, ആശിഷ് ജേക്കബ്, സിജോ വർഗീസ്, ലിയോ കെ. ബാബു, സുനിൽ ഐപ്പ്  എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഫോൺ: 66233824, 97023784.
Tags:    
News Summary - medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.