പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ബദർ അൽ സമ ക്ലിനിക്കുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിെൻറ ഉദ്ഘാടന ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ബദർ അൽ സമ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷം, ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികവും ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് പരിപാടി നടത്തിയത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തൂർ മുഖ്യാതിഥിയായി. പ്രസിഡൻറ് ജോയ് അഗസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബദർ സമ ഡയറക്ടർ അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ 100 പേർക്ക് സൗജന്യ ശാരീരിക പരിശോധന നടത്തി. കോവിഡ് 19 കാലഘട്ടത്തിൽ ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനം നടത്തിയ പ്രയാണം മെംബർമാരായ ഷൈനി മനോജിനും സതീദേവിക്കും മെമേൻറാ നൽകി ആദരിച്ചു.
കൺവീനർ രമേശ് നായരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നോർക്ക ഡയറക്ടർ ബോർഡ് അംഗം അജിത് കുമാർ, സാമൂഹിക പ്രവർത്തകൻ സജി ജനാർദനൻ, പ്രയാണം ജനറൽ സെക്രട്ടറി ഗിരിജ വിജയൻ, രക്ഷാധികാരി സുരേന്ദ്രൻ നായർ, വൈസ് പ്രസിഡൻറ് മനോജ് കോന്നി, കോഒാഡിനേറ്റർ രമേശ് ചന്ദ്രൻ, ശോഭ വിജയൻ, ശ്രീകുമാർ, കൺവീനർമാരായ പ്രകാശ് ശിശുപാലൻ, ജിജോ, ബീന ബിനു, രാജമ്മ ഗംഗാധരൻ, ജയപ്രകാശ്, ശാരദ ദേവി, നാസർ, ഇന്ദിര, സൗമ്യ, വിനോജ്, ജോമി ജോസ് എന്നിവർ പങ്കെടുത്തു. ജോയൻറ് കൺവീനർ സ്റ്റാൻലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.