കുവൈത്ത് സിറ്റി: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (കെ.പി.ഡബ്ല്യു.എ) കുവൈത്ത് ചാപ്റ്റർ - മെട്രോ മെഡിക്കൽ കെയറുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസിക്ഷേമ ശിൽപശാലയും സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ ക്ലിനിക്കിൽ നടന്ന പരിപാടിയിൽ കെ.പി.ഡബ്ല്യു.എ ഗ്ലോബൽ കോർ അഡ്മിൻ ചെയർമാനും കുവൈത്ത് ചാപ്റ്റർ പ്രസിഡൻറുമായ മുബാറക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ബാബുജി ബത്തേരി നയപ്രസംഗം നടത്തി. മെട്രോ മെഡിക്കൽസ് ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂർ ഉദ്ഘാടനം നിർവഹിച്ചു.
ഡോ. അഭയ് പട്വാരി, അനിയൻ കുഞ്ഞ്, രഘുനാഥൻ, ഷഫാസ് അഹ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റെജി ചിറയത്ത് സ്വാഗതവും ട്രഷറർ അനിൽ ആനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.