കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി ഡിസംബർ 15 വെള്ളിയാഴ്ച മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെൻറിസ്റ്റ് അലയൻസ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ കാർഡിയോളജി, പ്രമേഹം, ത്വക്ക്, ഇ.എൻ.ടി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, പീടിയാട്രിക്സ്, ദന്ത -നേത്ര പരിശോധന, ഓർത്തോപീഡിക്സ് തുടങ്ങിയ മേഖലകളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ക്യാമ്പ്. രജിസ്ട്രേഷന് 66939626, 66982237, 55768727 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.