മീഡിയവൺ 'ഗീത് മൽഹാർ' സംഗീതരാവ് ഇന്ന്

കു​വൈ​ത്ത് സി​റ്റി: മീ​ഡി​വ​ൺ കു​വൈ​ത്ത് പ്രേ​ക്ഷ​ക​ർ​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന 'ഗീ​ത് മ​ൽ​ഹാ​ർ' സം​ഗീ​ത വി​രു​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് മൈ​ദാ​ൻ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പാ​സ് മൂ​ലം നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ന്റെ തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​രാ​യ സി​ത്താ​ര ബാ​ല​കൃ​ഷ്ണ​നും ഹി​ശാം അ​ബ്ദു​ൽ വ​ഹാ​ബും ഒ​രു​മി​ച്ചെ​ത്തു​ന്ന അ​ത്യു​ഗ്ര​ൻ സം​ഗീ​ത വി​സ്മ​യ​ത്തി​നാ​ണ് അ​ര​ങ്ങൊ​രു​ങ്ങി​യ​ത്.

ക​ണ്ണൂ​ർ ഷെ​രീ​ഫ്, ഫാ​സി​ല ബാ​നു, അ​ക്ബ​ർ ഖാ​ൻ, ല​ക്ഷ്മി ജ​യ​ൻ തു​ട​ങ്ങി​യ യു​വ​നി​ര​യി​ലെ പ്ര​മു​ഖ​ഗാ​യ​ക​രും മീ​ഡി​യ​വ​ണ്ണി​ലെ എം 80 ​മൂ​സ​യാ​യി മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന വി​നോ​ദ് കോ​വൂ​രും പ​ങ്കെ​ടു​ക്കു​ന്നു. ക​ലാ​കാ​ര​ന്മാ​രും സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​രു​മെ​ല്ലാം കു​വൈ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

വൈ​കീ​ട്ട് ആ​റ് ​മു​ത​ൽ പ്ര​വേ​ശ​നം

കു​വൈ​ത്ത് സി​റ്റി: മീ​ഡി​യ​വ​ൺ ഗീ​ത് മ​ൽ​ഹാ​ർ പ​രി​പാ​ടി​യി​ലേ​ക്ക് മു​ൻ​കൂ​ട്ടി പാ​സ് എ​ടു​ത്ത​വ​ർ​ക്ക് വൈ​കീ​ട്ട് ആ​റു​മു​ത​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൃ​ത്യം ഏ​ഴി​ന് പ​രി​പാ​ടി ആ​രം​ഭി​ക്കും.

Tags:    
News Summary - mediaone geetmalhar music event today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.