കുവൈത്ത് സിറ്റി: മീഡിയവൺ യുട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 40 ലക്ഷം കടന്നത് ആഘോഷിച്ചു. കുവൈത്ത് ടവർ പരിസരത്ത് നടന്ന ചടങ്ങിന് മീഡിയവൺ മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ നേതൃത്വം നൽകി. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 40 ലക്ഷം കടക്കുന്ന മലയാളത്തിലെ മൂന്നാമത്തെ ചാനലാണ് മീഡിയവൺ.
പ്രവാസി മലയാളികളുടെ ഇഷ്ട വാർത്ത ചാനലായ മീഡിയവൺ കുറഞ്ഞ കാലം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയതെന്ന് ജി.സി.സി ഓപറേഷൻസ് ഡയറക്ടർ പറഞ്ഞു.
ഒരുമാസം നീളുന്ന ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം കുവൈത്തിൽ നടന്ന മീഡിയവൺ ഗീത് മൽഹാർ സംഗീതപരിപാടിയുടെ വേദിയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു.
കുവൈത്ത് ടവർ പരിസരത്ത് നടന്ന ചടങ്ങിൽ ജി.സി.സി സീനിയർ മാനേജർ സെയിൽസ് ആൻഡ് മാർക്കറ്റിങ് ശബീർ ബക്കർ, കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം. ഫർമീസ്, ബ്യൂറോ ചീഫ് മുനീർ അഹമ്മദ്, സെയിൽസ് അസോസിയേറ്റ് നിജാസ് കാസിം, മീഡിയവൺ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സക്കീർ ഹുസൈൻ തുവൂർ, ഫിറോസ് ഹമീദ്, പി.ടി. ഷാഫി, സി.എ. മനാഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.