പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ

മാ​ധ്യ​മ അ​വ​ബോ​ധം പ്ര​ധാ​നം -പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ

കു​വൈ​ത്ത് സി​റ്റി: ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​മാ​യ അ​വ​ബോ​ധം ഉ​ണ്ടാ​യി​രി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ഖ്യ​പ​ത്രാ​ധി​പ​ർ പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ. സെ​ൻ​ഷ​ർ​ഷി​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ന്തും പ്ര​സി​ദ്ധീ​ക​രി​ക്കാം എ​ന്ന രീ​തി​യി​ലാ​ണ് ന​വ​മാ​ധ്യ​ങ്ങ​ളു​ടെ​യും ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളു​ടെ​യും പോ​ക്ക്. ഇ​ത് പ​ല​പ്പോ​ഴും വ്യ​ക്തി വി​രോ​ധ​ങ്ങ​ൾ തീ​ർ​ക്കാ​നും സ്വ​ന്തം അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാ​നു​മു​ള്ള ഇ​ട​മാ​യും മാ​റു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വേ​ള​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ. ഇ​ത്ത​രം ഒ​രു സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ മാ​ധ്യ​മ അ​വ​ബോ​ധം പ്ര​ധാ​മാ​ണ്. പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​ക​ളും ലേ​ഖ​ക​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ൻ ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട എ​ഡി​റ്റോ​റി​യ​ൽ ബോ​ഡ് ഉ​ണ്ട് എ​ന്ന​തി​നാ​ൽ അ​തി​ന്റെ ക്വാ​ളി​റ്റി ന​ഷ്ട​പ്പെ​ടാ​തെ നി​ല​ർ​ത്താ​ൻ ക​ഴി​യു​ന്നു​ണ്ട്.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം കൈ​വ​രേ​ണ്ട കാ​ല​മാ​ണി​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ചി​ല മാ​ധ്യ​മ​ങ്ങ​ൾ എ​ങ്കി​ലും ഭ​ര​ണ​കൂ​ട​താ​ൽ​പ​ര്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നാ​യു​ള്ള വ​സ്തു​ക്ക​ളാ​യി മാ​റു​ന്നു. കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ അ​തി​ന് അ​നു​കൂ​ല​മാ​യി വാ​ർ​ത്ത​ക​ൾ ന​ൽ​കി​വ​ന്ന മാ​ധ്യ​മ​ങ്ങ​ൾ ഏ​റെ ആ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ലും അ​ത് പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ രൂ​പ​വ​ത്ക്ക​ര​ണ​വും ഇ​പ്പോ​ഴു​ള്ള അ​തി​ന്റെ മു​ന്നേ​റ്റ​ങ്ങ​ളും ദേ​ശീ​യ മാ​ധ്യ​ങ്ങ​ളി​ലും ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും മാ​റ്റ​ത്തി​ന് സ​മ​യ​മാ​യെ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടു തു​ട​ങ്ങു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഇ​തൊ​രു പോ​സ​റ്റീ​വാ​യ മാ​റ്റ​മാ​ണെ​ന്നും പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Media awareness is important

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.