Posted On
date_range Updated On
date_range നീതീകരിക്കപ്പെടാനാകാത്ത ആക്രമണം- ഈജിപ്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക ക്യാമ്പിനെയും പ്രധാന വൈദ്യുതി കേന്ദ്രത്തെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണത്തെ ഈജിപ്ത് അപലപിച്ചു. അസ്വീകാര്യവും നീതീകരിക്കപ്പെടാത്തതുമാണ് ഈ ആക്രമണങ്ങൾ. കുവൈത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ആക്രമണങ്ങളെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ ആക്രമണങ്ങളെ നേരിടുന്നതിൽ കുവൈത്തിനോടും മറ്റ് ഗൾഫ് രാജ്യങ്ങളോടും ഈജിപ്ത് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷ, പരമാധികാരം സംരക്ഷിക്കൽ, പ്രദേശത്തിന്റെയും ദേശീയ വിഭവങ്ങളുടെയും സംരക്ഷണം എന്നിവക്കായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.