കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രോൺ ആക്രമണത്തിൽ മരിച്ച തമിഴ്നാട് സ്വദേശി സന്താന സെൽവത്തിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് സന്താന സെൽവം കൊല്ലപ്പെട്ടത്.സംഭവത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ ഇന്ത്യൻ എംബസി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഇടപെടൽ നടത്തിയിരുന്നു.
മൃതദേഹം സൂക്ഷിച്ച കുവൈത്തിലെ സെൻട്രൽ മോർച്ചറി അംബാസഡർ പരമിത ത്രിപതി സന്ദർശിക്കുകയും കുവൈത്ത് അധികൃതരുമായും മരിച്ചയാളുടെ കുടുംബവുമായും ഏകോപനം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.