കുവൈത്ത് സിറ്റി: ഫാമിലി റെസിഡൻഷ്യൽ ഏരിയകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലർമാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധമായ പ്രശ്നം പരിഹരിക്കുന്നതിനായി ഫർവാനിയ ഗവർണർ ശൈഖ് അത്ബി അൽ നാസറിന്റെ നേതൃത്വത്തില്‍ ഏകോപനയോഗം ചേർന്നു. കുവൈത്ത് മുനിസിപ്പാലിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വൈദ്യുതി, ജല മന്ത്രാലയ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഫീൽഡ് പരിശോധനകള്‍ക്കിടെ നേരിടുന്ന പ്രധാന വെല്ലുവിളികൾ യോഗത്തിൽ ചര്‍ച്ച ചെയ്തു.
സ്വകാര്യ പാര്പ്പിടപ്രദേശങ്ങളിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കങ്ങൾ. നിലവില്‍ പ്രവാസി ബാച്ചിലർമാര്‍ക്ക് റസിഡൻഷ്യൽ ഏരിയകളില്‍ വാടകക്ക് എടുക്കുന്നതിന് വിലക്കുണ്ട്. നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്.
അതേസമയം, ഫർവാനിയ ഗവർണറേറ്റിൽ ഫാമിലി റസിഡൻഷ്യൽ ഏരിയകളില്‍ പ്രവാസി ബാച്ചിലർമാര്‍ കൂടുതലായി താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫീൽഡ് പരിശോധന കര്‍ശനമാകുന്നതോടെ മുഴുവൻ ഫാമിലി പാർപ്പിട മേഖലകളിൽ നിന്നും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികൾ ഒഴിയേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.