റിഗ്ഗയി: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആർട്ട് ലവേഴ്സ്, അസോസിയേഷൻ, കല കുവൈത്ത് ‘മഴവില്ല്’ എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ആയിരത്തിലധികം കുട്ടികളാണ് ചിത്രരചനാ മത്സരത്തിനായി റിഗ്ഗയി അൽ-ജവ്ഹറ സ്കൂളില്‍ എത്തിച്ചേര്‍ന്നത്. മത്സരങ്ങള്‍ മഴവില്ല് സംഘാടക സമിതി ചെയര്മാന് ജോസഫ് പണിക്കർ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡൻറ് സി.എസ്. സുഗതകുമാർ അധ്യക്ഷത വഹിച്ചു.
എൻ.സി.സി പ്രതിനിധി രഹീൽ കെ. മോഹൻദാസ് സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.ബി. സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതവും സാൽമിയ മേഖലാ സെക്രട്ടറി അരുൺകുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രമേശ് കണ്ണപുരം, ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ, വൈസ് പ്രസിഡൻറ് കെ.വി. നിസാർ എന്നിവർ സംബന്ധിച്ചു.
കുവൈത്തിലെ പ്രശസ്ത ചിത്രകാരന്മാർ പങ്കെടുത്ത ഓപണ്‍ കാന്‍വാസ് മത്സരവുമുണ്ടായി. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മഴവില്ല് 2017 ഒരു ജനകീയ പരിപാടിയായി മാറി. ഉച്ചക്ക് രണ്ടിന് കെ.ജി ക്ലാസുകൾ, സബ് ജൂനിയർ, ജൂനിയർ, സീനിയർ) വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ നാലുമണിയോടെ സമാപിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റ് നൽകി. കല കുവൈത്ത് പ്രവർത്തകർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സരഫലങ്ങള്‍ ഉടൻ പ്രഖ്യാപിക്കും. ഫലങ്ങള്‍ www.kalakuwait.com എന്ന വെബ്സൈറ്റിലും മാധ്യമങ്ങള്‍ വഴിയും അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.