കുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിച്ച ‘മഴവില്ല്’ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം, അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. ഭവൻസ് സ്കൂൾ ‘മഴവില്ല്’ ട്രോഫി കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നേഹ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ), ജൂനിയർ വിഭാഗത്തിൽ ദിയ മറിയം ജോൺ (ഭാവൻസ്), സബ് ജൂനിയർ വിഭാഗത്തിൽ ഹരിശങ്കർ സജിത്ത് (ഭാവൻസ്), കെ.ജി വിഭാഗത്തിൽ ശ്രീശിവാനി ശ്രീജിത്ത് (ഇന്ത്യൻ സെൻട്രൽ സ്കൂൾ) വ്യക്തിഗത ജേതാക്കളായി. സീനിയർ വിഭാഗത്തിൽ നന്ദകൃഷ്ണൻ മുകുന്ദൻ (ഭവൻസ്) രണ്ടാം സ്ഥാനവും, സ്വച്ഛന്ദ റോയ് മാത്യു (ഗൾഫ് ഇന്ത്യൻ സ്കൂൾ), മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ ഏഞ്ചൽ മേരി തോമസ് (ഇന്ത്യൻ സെൻട്രൽ സ്കൂൾ) രണ്ടാം സ്ഥാനവും കാവ്യ സന്ധ്യ ഹരി (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ) മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗത്തിൽ പുണ്യ പ്രജീഷ് (ഭവൻസ്) രണ്ടാം സ്ഥാനവും ഡെറിക് മാറ്റ്ലി (ഡോൺ ബോസ്കോ) മൂന്നാം സ്ഥാനവും നേടിയപ്പോൾ കെ.ജി വിഭാഗത്തിൽ അക്ഷയ ശ്രീരാം (ഭവൻസ്) രണ്ടാം സ്ഥാനവും ജോൺ ജോസി (സ്മാർട്ട് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും നേടി. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുതിർന്ന അംഗങ്ങളും വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഓരോ വിഭാഗത്തിലും മികച്ച രചനകൾ നടത്തിയവർക്കുള്ള പ്രോത്സാഹന സമ്മാനവും നൽകി.
കല കുവൈത്ത് വൈസ് പ്രസിഡൻറ് കെ.വി. നിസാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ രമേശ് കണ്ണപുരം, നാഷനൽ കോൺട്രാക്ടിങ് കമ്പനി പ്രതിനിധി രഹീൽ കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.ബി. സുരേഷ് സ്വാഗതവും അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.