മത്ര കേബിൾ കാർ: സുരക്ഷാ പരിശോധന പൂർണം; സർവീസിന് ഇനി അന്തിമ അനുമതി മാത്രം

മസ്‌കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ പ്രധാന അന്താരാഷ്ട്ര സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷൻ നടപടികളും പൂർത്തിയായി. ഇനി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അന്തിമ പരിശോധനകളും അനുമതികളും ലഭിച്ച ശേഷം സർവീസ് ആരംഭിക്കും. പ്രവർത്തനം തുടങ്ങുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. യൂറോപ്പിൽ കേബിൾ കാർ സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷനും നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ആദ്യഘട്ട സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയുടെ രേഖകൾ ഉടൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് സമർപ്പിക്കുമെന്ന് പദ്ധതിയുടെ ഉടമയും സബീൻ ഗ്രൂപ്പ് സി.ഇ.ഒയുമായ ഖാലിദ് അൽ നബ്ഹാനി പറഞ്ഞു.

മത്ര ടെലിഫെറിക് എന്ന കമ്പനിയായിരിക്കും കേബിൾ കാർ സർവീസ് നടത്തുക. മൂന്ന് സ്റ്റേഷനുകളുടെയും നിർമാണം ഇതിനകം പൂർത്തിയായി. സ്റ്റേഷനുകളിൽ തെരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങൾ ഔട്ട്‌ലെറ്റുകൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Matra Cable Car Safety inspection complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.