മയക്കുമരുന്ന് കേസുകളിൽ 23 പേർ അറസ്റ്റിൽ

 കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിവിധ മയക്കുമരുന്ന് കേസുകളിലായി 23 പേരെ അറസ്റ്റ് ചെയ്തു. 12 വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും പേരെ പിടികൂടിയത്.

വൻതോതിൽ മയക്കുമരുന്നും പിടിച്ചെടുത്തു. 860 ഗ്രാം മെത്താംഫെറ്റമിൻ, 50 ഗ്രാം ഹെറോയിൻ, ഒന്നര കിലോ ഹഷീഷ്, 21 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം കൊക്കൈൻ, 2.6 കിലോ സിന്തറ്റിക് മയക്കുമരുന്ന്, 5620 ലിറിക്ക ഗുളികകൾ, 130 കാപ്റ്റഗൺ ഗുളികകൾ, 80 സൈക്കോട്രോപിക് ഗുളികകൾ, ഉൽപന്നങ്ങളുടെ ഭാരം കണക്കാക്കാനുള്ള ഉപകരണം, 3,955 ദീനാർ എന്നിവയാണ് പിടികൂടിയത്. പ്രതികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.മയക്കുമരുന്ന് വിതരണം:

ഡെലിവറി ബോയ് പിടിയിൽ

ഖൈത്താൻ: മയക്കുമരുന്നു വിതരണം നടത്തുന്നതി​നിടെ ഫുഡ് ഡെലിവറി ജീവനക്കാരൻ അറസ്റ്റിലായി. ഫർവാനിയ സുരക്ഷാ വിഭാഗം ഖൈത്താനിൽനിന്നാണ് വിദേശിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 14 ബാഗ് മെത്താംഫെറ്റാമിൻ പിടിച്ചെടുത്തു. ഖൈത്താനിലെ വാണിജ്യ സമുച്ചയത്തിന്റെ പാർക്കിങ് ഏരിയയിൽ സംശയ സാഹചര്യത്തിൽ കണ്ട ഇയാളെ പട്രോൾ പൊലീസ് കുറച്ചുനേരം നിരീക്ഷിച്ചു. തുടർന്ന് സമീപിച്ചപ്പോൾ പരിഭ്രാന്തി പ്രകടിപ്പിച്ചു. തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയെയും മയക്കുമരുന്നും തുടർ നടപടികൾക്കായി മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി. 

Tags:    
News Summary - മയക്കുമരുന്ന് കേസുകളിൽ 23 പേർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.