കുവൈത്ത് സിറ്റി: ബ്രാൻഡഡ് കമ്പനികളുടെ പേരിലുള്ള വ്യാജ മാസ്കുകൾ വാണിജ്യ മന്ത്രാലയം പിടികൂടി. ഹവല്ലിയിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ആവശ്യമേറിയത് മുതലെടുത്താണ് ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക് നിർമിച്ച് വിൽക്കാൻ ശ്രമിച്ചത്. നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മാസ്ക് പൂഴ്ത്തിവെപ്പും അമിത വില ഇൗടാക്കലും നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. വാണിജ്യ മന്ത്രാലയം നിരവധി ഫാർമസികൾക്കെതിരെ ഇതിെൻറ പേരിൽ നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.