കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി മുഖാവരണം വൻതോതിൽ നിർമിക്കാൻ അധികൃതർ ഒരുക്കം നടത്തു ന്നു.
ഫേസ് മാസ്ക് നിർമാണത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തുവരുന്നു. രണ്ട് വിമാനങ്ങളിൽ ഇതിനകം ഉപകരണ ങ്ങൾ എത്തിച്ചു.
പ്രതിദിനം മൂന്നുലക്ഷം മാസ്ക് നിർമിക്കാൻ ശേഷിയുള്ള ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി മേധാവി അബ്ദുൽ കരീം തഖി പറഞ്ഞു.ഇപ്പോൾ ഇറക്കുമതി ചെയ്ത എല്ലാ ഉപകരണങ്ങളും ഒറ്റ പ്ലാൻറിലാണ് പ്രവർത്തിക്കുക. അതേസമയം, മറ്റു ചില പ്ലാൻറുകൾക്കു കൂടി മാസ്ക് ഉൽപാദനത്തിന് അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപകമായതിനെ തുടർന്ന് രാജ്യത്ത് മാസ്കിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. തുർക്കിയിൽനിന്നും ചൈനയിൽനിന്നും വൻതോതിൽ ഇറക്കുമതി ചെയ്താണ് ആദ്യ ഘട്ടത്തിൽ ക്ഷാമം പരിഹരിച്ചത്. ക്ഷാമത്തിെൻറ മറവിൽ പൂഴ്ത്തിവെപ്പും അമിത വില ഇൗടാക്കലും യഥേഷ്ടമായിരുന്നു. തദ്ദേശീയ നിർമിതിയിലൂടെ വിപണിയിൽ സപ്ലൈ വർധിക്കുന്നതോടെ ക്ഷാമം തീരുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഡിമാൻഡ് വർധിച്ചതിനാൽ ഉൽപാദനം ഇനിയും ഏറെ വർധിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.