ഡോ. എബി
വാരിക്കാട്
മാർത്തോമ സുവിശേഷ സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മാർത്തോമ സുവിശേഷ സംഘം (എം.ടി.ഇ.എ) ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. എബി കെ. ജോഷ്വ (ജന. സെക്ര), പ്രഫ. എബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വർഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി വാരിക്കാട് (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാർത്തോമ സഭ കൗൺസിൽ മുൻ അംഗമായ ഡോ. എബി വാരിക്കാട് തിരുവല്ല പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി, ഒ.ഐ.സി.സിയുടെ ദേശീയ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, നഴ്സിങ് സ്കൂളുകൾ, ടെയ്ലറിങ് സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, ബാലവാടികൾ തുടങ്ങിയവ മാർത്തോമ സുവിശേഷ സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കുന്നതും ഈ സംഘമാണ്. കുവൈത്ത് സെന്റ് ജോൺസ് മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന സ്വീകരണ സമ്മേളനത്തിൽ റവ. സി.സി. കുരുവിള അധ്യക്ഷത വഹിച്ചു. മനു സാം കുരിക്കാട്ടിൽ, ജോൺസി സി. സാമുവൽ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.