കുവൈത്ത് സിറ്റി: രാജ്യത്ത് സമുദ്രങ്ങളിൽ മലിനീകരണം ഉണ്ടാക്കിയാൽ വൻ തുക പിഴയും തടവും. സമുദ്രത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക്ആ റ് മാസത്തെ തടവും 200,000 ദീനാർ പിഴയും ചുമത്തുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) വ്യക്തമാക്കി. സമുദ്രങ്ങളെ ദോഷകരമായ വസ്തുക്കളാൽ മനഃപൂർവം മലിനമാക്കുന്ന എല്ലാ വ്യക്തികൾക്കും അവയുടെ കാരണം അളവ് എന്നിവ പരിഗണിക്കാതെ ഈ ശിക്ഷ ലഭിക്കും.
എണ്ണ അതിന്റെ ഉപോൽപന്നങ്ങൾ, വിഷ ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, ദോഷകരമായ ഊർജ രൂപങ്ങൾ എന്നിവ നിരോധിത മലിനീകരണ വസ്തുക്കളിൽ ഉൾപ്പെടുന്നു. രാജ്യത്തെ ജലാശയങ്ങൾ, കടൽ, തൊട്ടടുത്ത മേഖല, കടലുമായി ബന്ധപ്പെട്ട ജലാശയങ്ങൾ എന്നിവയിലുടനീളമുള്ള മലിനീകരണത്തിന് ഈ പിഴകൾ ബാധകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.