മനോജ് കുമാർ കാപ്പാടിന്റെ ‘അബ്ദല്ലി’എന്ന നോവൽ ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റഹൂഫ് മഷ്ഹൂറിനു നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി എഴുത്തുകാരനും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ജനറൽ സെക്രട്ടറിയുമായ മനോജ് കുമാർ കാപ്പാടിന്റെ അബ്ദല്ലി എന്ന നോവലിന്റെ പ്രകാശനം ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്നു.
ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റഹൂഫ് മഷ്ഹൂറിനു നൽകി പ്രകാശനം നിർവഹിച്ചു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് മൻസൂർ മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. റിഹാബ് തൊണ്ടിയിൽ പുസ്തകം അവലോകനം ചെയ്തു. സാമൂഹിക പ്രവർത്തകരായ കൃഷ്ണൻ കടലുണ്ടി, ഹമീദ് കേളോത്ത്, ഫാറൂഖ് ഹമദാനി, പി.വി. നജീബ്, അസീസ് തിക്കോടി, മുനീർ അഹമ്മദ്, ഷൈജിത്ത്, സാജിദ നസീർ എന്നിവർ സംസാരിച്ചു. മനോജ് കുമാർ കാപ്പാട് 'അബ്ദല്ലി'എന്ന തന്റെ പുസ്തകത്തെ കുറിച്ചും അതുണ്ടായ നാൾവഴികളെ കുറിച്ചും സംസാരിച്ചു.
മീഡിയവൺ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഒന്നാംസ്ഥാനം നേടിയ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ബാനറിൽ നിർമിച്ച 'ഡോറ'എന്ന ചിത്രത്തിന്റെ സംവിധായകൻ മനോജ് കുമാർ കാപ്പാട്, മുഖ്യ കഥാപാത്രം അവതരിപ്പിച്ച യാറ മെഹറിഷ് ജാവേദ്, കാമറ കൈകാര്യംചെയ്ത സനു കൃഷ്ണൻ, എഡിറ്റർ ശിവകുമാർ എന്നിവരെയും ആദരിച്ചു. ഭാരവാഹികളായ റഷീദ് ഉള്ള്യേരി, ജിനീഷ് നാരായണൻ, മുസ്തഫ മൈത്രി, സാദിഖ് തൈവളപ്പിൽ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ അക്ബർ ഉസ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.