പിടിയിലായ പ്രതിയും മദ്യവും

172 കുപ്പി വിദേശ മദ്യവും 4.65 ലക്ഷം ദീനാറുമായി കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വിദേശ മദ്യം കടത്തിയതിന് ഒരാൾ അറസ്റ്റിൽ. 172 കുപ്പി വിദേശ മദ്യവും 4.65 ലക്ഷം ദീനാറും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാബിർ അൽ അഹ്മദ് മേഖലയിലെ വസതിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ചോദ്യം ചെയ്യലിനിടെ, ഇറക്കുമതി ചെയ്ത മദ്യം കടത്തിയതായി ഇയാൾ സമ്മതിച്ചു. തന്റെ വീട്ടിലെ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് 172 കുപ്പി ഇറക്കുമതി ചെയ്ത മദ്യവും പണവും പിടിച്ചെടുത്തത്. മദ്യവിൽപ്പനയിലൂടെ ലഭിച്ച പണം ബാങ്ക് അക്കൗണ്ടുകളിലൂടെ വെളുപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി.

മദ്യം വാങ്ങുന്നവരിൽ നിന്ന് പണം സ്വീകരിക്കാൻ ഇയാൾ പേയ്‌മെന്റ് ലിങ്കുകൾ ഉപയോഗിക്കുകയും, ആ പണം നിയമപരമായ മാർഗത്തിലൂടെ ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാനായി അവ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തു വരികയായിരുന്നു. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Man arrested in Kuwait with 172 bottles of foreign liquor and 4.65 lakh dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.