Posted On
date_range Updated On
date_range നാട്ടിലേക്കു വരേണ്ട ദിവസം മലയാളി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: നാട്ടിലേക്കു വരാനിരിക്കെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് (61) മരിച്ചത്.
ഇന്നലെ നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേന്നു രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
15 വർഷമായി കുവൈത്തിൽ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ. മകൾ: ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.