കുവൈത്ത് സിറ്റി: സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുെമ്പങ്ങുമില്ലാത്ത വിധത്തിലുള്ള പരിഗണനയാണ് കേരള സർക്കാർ നൽകി വരുന്നതെന്ന് കേരള സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്. കേരള സർക്കാറിെൻറ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. മലയാളികളുള്ള എല്ലായിടത്തും മലയാളവും നമ്മുടെ സംസ്കാരവും പുതു തലമുറക്ക് പകർന്നു നൽകുകയാണ് മലയാളം മിഷെൻറ ലക്ഷ്യമെന്നും പ്രവാസി സംഘടനകളുടെ സഹകരണം ഇതിനാവശ്യമാണെന്നും പ്രഫ. സുജ സൂസൻ ജോർജ് പറഞ്ഞു.
ജോൺ മാത്യു അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, വിവിധ സംഘടന പ്രതിനിധികളായ സി.എസ്. സുഗതകുമാർ, വർഗീസ് പുതുക്കുളങ്ങര, ശ്രിംലാൽ മുരളി, ഷെരീഫ് താമരശ്ശേരി, ബഷീർ ബാത്ത, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. സജീവ് എം. ജോർജ് മാതൃഭാഷ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ജെ. സജി സ്വാഗതവും സാം പൈനുംമൂട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.