സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം പരിപാടിയുടെ ഉദ്ഘാടനം 

മലയാള ഭാഷ പഠനകളരി സമാപനവും അനുമോദന സമ്മേളനവും

കുവൈത്ത് സിറ്റി: സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം 'ശ്രേഷ്ഠം നമ്മുടെ മലയാളം'എന്ന പേരിൽ സംഘടിപ്പിച്ച മലയാള ഭാഷ പഠനകളരിയുടെ സമാപനവും, മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പോൾ വർഗീസിന് സ്വീകരണവും സംഘടിപ്പിച്ചു.

യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജയിൻ സി. മാത്യു ഉദ്ഘാടനം ചെയ്തു. മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പോൾ വർഗീസിന് പ്രസ്ഥാനത്തിന്റെ ആദരവ് നൽകി.

മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗം പോൾ വർഗീസ്, പഴയപള്ളി സെക്രട്ടറി വിനോദ് ഇ. വർഗീസ്, പ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം, അധ്യാപക പ്രതിനിധി ബിൻസി ഐസക്ക്, വിദ്യാർഥി പ്രതിനിധി മാസ്റ്റർ ആബ്ദിൽ വർഗീസ് എന്നിവർ ആശംസ അറിയിച്ചു. യുവജന പ്രസ്ഥാന സെക്രട്ടറി മനു ബേബി സ്വാഗതവും, മലയാള ഭാഷ പഠനകളരി കൺവീനർ ബോബൻ ജോർജ് ജോൺ നന്ദിയും രേഖപ്പെടുത്തി.

പ്രാർഥന ഗാനാലാപനത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, മജീഷ്യൻ വിനോദ് വിസ്മയത്തിന്റെ മാജിക് ഷോ എന്നിവ നടന്നു. അധ്യാപകരായ ബിജു കോശി, ജോർലി എം. ജേക്കബ്, ഷാനി സൂസൺ അനു, സ്റ്റെർല ജയിംസ്, ഷീന ബിജു എന്നിവർ പഠനക്ലാസിന് നേതൃത്വം നൽകി.

Tags:    
News Summary - Malayalam language studies closing and felicitation session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.