മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷത്തിൽ കുട്ടികൾ
കുവൈത്ത് സിറ്റി: ഐവ അബൂഹലീഫ ഏരിയയുടെ കീഴിലുള്ള മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം മെഹബൂലയിലെ തനിമ ഓഡിറ്റോറിയത്തിൽ നടന്നു. റയ്യാൻ ഹാരിസ് ഖിറാഅത്ത് നടത്തി. ഷമീന അബ്ദുൽ ഖാദർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കളറിങ്, ദേശഭക്തിഗാനം, പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തി. അയ്യാശ് ഇബ്നു അംജദ്, ഐഷ അംന, നൂഹ അമാനി എന്നിവർ കളറിങ്ങിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹയ അബ്ദുൽ ഖാദർ, ആനിസ് അഹ്സൻ, യക്സാൻ മഹറൂഫ് എന്നിവർ ദേശഭക്തിഗാനത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നോഹ ഫാത്തിമ, സെഹൻ മഹറൂഫ്, മൻഹ മൂസാൻ എന്നിവർ പ്രസംഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.