മലപ്പുറം ജില്ല അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. പ്രസിഡൻറ് വാസുദേവൻ മമ്പാട്, സെക്രട്ടറി അനീഷ് കരാട്ട്, ലീഗൽ അഡ്വൈസർ അഡ്വ. മുഹമ്മദ് ബഷീർ, മെഡിക്കൽ വിങ് കൺവീനർ അനസ് തയ്യിൽ, ഹെൽപ് ഡെസ്ക് കൺവീനർ അജ്മൽ വേങ്ങര, മാക് വനിതാവേദി ചെയർപേഴ്സൻ അഡ്വ. ജസീന ബഷീർ എന്നിവരാണ് സന്ദർശിച്ചത്.
നിലവിലെ ഇന്ത്യൻ എംബസിയുടെ സജീവമായ ഇടപെടലും സുതാര്യമായ നടത്തിപ്പും കുവൈത്തിൽ ഇന്ത്യൻ സമൂഹത്തിനുണ്ടാക്കിയ ഉണർവ് അംബാസഡറെ അറിയിച്ചു. നിലവിലെ ഇന്ത്യൻ എംബസി പ്രവർത്തനം പ്രശംസനീയം തന്നെയാണ്. അത് കുവൈത്ത് ഇന്ത്യൻ സമൂഹ ചരിത്രത്തിൽ എന്നും തങ്കലിപികളാൽ എഴുതപ്പെട്ടിരിക്കും എന്ന് ഭാരവാഹികൾ പറഞ്ഞു. എംബസി പുതുതായി ഏറ്റെടുക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചു.
നാട്ടിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാൻ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്ത ആളുകൾക്ക് ഇമ്യൂൺ ആപ്പിൽ വേഗത്തിൽ അപ്രൂവൽ ആക്കി കിട്ടുന്നതിനും സർക്കാർ തലത്തിൽ ഇടപെടൽ നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.