അബ്ബാസിയ: കോഴിക്കോട് ഡിസ്ട്രിക്റ്റ് എൻ.ആർ.ഐ അസോസിയേഷൻ മാർച്ച് രണ്ടിന് അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിെൻറ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പോസ്റ്റർ പ്രകാശനം ചെയ്തു. മുഖ്യ പ്രായോജകരായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിെൻറ ഫർവാനിയ മെഡിക്കൽ സെൻററിൽ നടന്ന ചടങ്ങിൽ ഫാർമസി ജനറൽ മാനേജർ മുഹമ്മദ് അലവി പ്രകാശനം നിർവഹിച്ചു.
കെ.ഡി.എൻ.എ പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടി, ഫർവാനിയ മെഡിക്കൽ സെൻറർ മാനേജർ സുബൈർ മുസ്ലിയാരകത്ത്, ഫഹാഹീൽ സെൻറർ മാനേജർ റിസ്വാൻ, അബാസിയ അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക് മാനേജർ അബ്ദുൽ അസീസ്, കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, ട്രഷറർ മുഹമ്മദലി എന്നിവരും സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടിവ് അംഗങ്ങളും വനിതാ ഫോറം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.