കുവൈത്തിൽ എത്തിയ ഭക്ഷ്യവസ്തുക്കൾ

വിപണി സ്ഥിരത നിലനിർത്തൽ; ഭക്ഷണ സാധനങ്ങളുടെ ഇറക്കുമതി ആരംഭിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതിയ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന നടപടികൾ ആരംഭിച്ചു. മാംസം, പഴങ്ങൾ, പച്ചക്കറികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള പുതിയ ഭക്ഷണ സാധനങ്ങളുമായി ആദ്യ കുവൈത്ത് എയർവേയ്‌സ് വിമാനം കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ വരവ് വേഗത്തിലാക്കാനും വിപണി ലഭ്യത ശക്തിപ്പെടുത്താനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളമുള്ള ചില്ലറ വിൽപ്പന ശാലകൾ വഴി ഇവ വിതരണം ചെയ്യും. ഇതിന് മുന്നോടിയായി അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ഭക്ഷണം സൂക്ഷിക്കുന്നതിന് ആവശ്യമായ പ്രത്യേക വെയർഹൗസുകളിലേക്ക് വസ്തുക്കൾ മാറ്റി. രാജ്യത്ത് വിപണി സ്ഥിരത നിലനിർത്തുന്നതിനും ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

പ്രാദേശിക വിപണികളിലേക്ക് ഭക്ഷ്യവസ്തുക്കൾ വേഗത്തിൽ എത്തിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് വ്യോമഗതാഗതത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള പ്രതിബദ്ധതയും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Maintaining market stability; Import of food items has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.