ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി അ​ബ്ബാ​സി​യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കെ.​ഡി.​ഡി​യി​ൽ

മദ്റസ വിദ്യാർഥികളും അധ്യാപകരും കെ.ഡി.ഡി സന്ദർശിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി അബ്ബാസിയ മദ്റസ വിദ്യാർഥികളും അധ്യാപകരും കുവൈത്ത് ഡാനിഷ് ഡയറി കമ്പനി (കെ.ഡി.ഡി) സന്ദർശിച്ചു. കമ്പനി പ്രതിനിധി മുഹമ്മദലി, വിസിറ്റർ സൂപ്പർവൈസർ രചന നീലേഷ് എന്നിവർ കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു.

കമ്പനിയുടെ വിവിധ യൂനിറ്റുകളും മെഷിനറീസും പരിചയപ്പെടുത്തി. കുട്ടികൾക്ക് മധുരവും സമ്മാനിച്ചു. ഇന്ത്യൻ ഇസ്‍ലാഹി മദ്റസ പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ് മദനി, അധ്യാപികമാരായ ഖൈറുന്നീസ ബേബി, നഫ്സിയ, റബീബ, രക്ഷിതാക്കളായ എൻജിനീയർ അബ്ദുറ ഹ്മാൻ, ഷാനി ആരിഫ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Madrasa students and teachers visited KDD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.