സാൽമിയ അൽ മദ്റസത്തുൽ ഇസ് ലാമിയ രക്ഷാകർതൃ സംഗമത്തിൽ ഡോ.അലിഫ് ഷുക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അധ്യയന വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാൽമിയ അൽ മദ്റസത്തുൽ ഇസ് ലാമിയ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. ഹവല്ലി മദ്റസയിൽ നടന്ന സംഗമത്തിൽ പി.ടി.എ പ്രസിഡന്റ് ശിഹാബ് വി.കെ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ റിപ്പോർട്ട് കാർഡുകൾ സംഗമത്തിൽ വിതരണം ചെയ്തു.
സാൽമിയ അൽ മദ്റസത്തുൽ ഇസ് ലാമിയ രക്ഷാകർതൃ സംഗമ സദസ്സ്
ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയവർ, ഏറ്റവും കൂടുതൽ ഹാജർ നേടിയവർ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി ലിറ്റിൽ സ്കോളർ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട യൂസുഫ് കെ.നിസാറിന് കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് പ്രത്യേകം ആദരം നൽകി.
കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ.അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഇഫ്ഫ മറിയം നജീബ് ഖിറാഅത്ത് നടത്തി. മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ സെക്രട്ടറി ഷംനാദ് ശാഹുൽ സ്വാഗതവും ജോയന്റ് സെക്രട്ടറി അഫ്സൽ നന്ദിയും പറഞ്ഞു. മദ്റസ അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ.ഐ.ജി കേന്ദ്ര ഭാരവാഹിയും അധ്യാപകനുമായ സക്കീർ ഹുസൈൻ തുവ്വൂർ, ആക്ടിങ് പ്രിൻസിപ്പൽ ജസീറ ആസിഫ്, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ.റഷീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.