മുഴുവൻ മാർക്കും നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കിയ അബ്ദുൽ ഹകീം ഹസനിക്കുള്ള അവാർഡ് കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി നൽകുന്നു
ഫഹാഹീൽ: സമസ്ത മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരുടെ അധ്യാപകരെയും ആദരിക്കലും പാരന്റിങ് ക്ലാസും 'തഫവ്വുഖ് 2022'എന്ന പേരിൽ സംഘടിപ്പിച്ചു.
കുവൈത്ത് കേരള ഇസ്‍ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ രാജ്യത്തെ സമസ്ത മദ്റസകളായ ദാറുത്തർബിയ അബ്ബാസിയ, ദാറു തഅലീമുൽ ഖുർആൻ ഫഹാഹീൽ, മദ്റസത്തുന്നൂർ സാൽമിയ എന്നീ സ്ഥാപനങ്ങളിൽ നിന്നും ടോപ് പ്ലസ്, ഡിസ്റ്റിങ്ഷൻ എന്നിവ നേടിയ 56 വിദ്യാർഥികളെയും അവരെ അതിനു പ്രാപ്തരാക്കിയ ഉസ്താദുമാരെയുമാണ് ആദരിച്ചത്.
പരിപാടി കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മദ്റസ പ്രിൻസിപ്പൽമാരായ അബ്ദുൽ ഗഫൂർ ഫൈസി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ഹമീദ് അൻവരി എന്നിവർ സംസാരിച്ചു.
ശംസുദ്ദീൻ ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, സൈനുൽ ആബിദ് ഫൈസി, ഇല്യാസ് മൗലവി, ഇസ്മായിൽ ഹുദവി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, മുഹമ്മദലി ഫൈസി, ശൈഖ് ബാദുഷ എന്നിവർ അവാർഡ് വിതരണം ചെയ്തു. ശിഹാബ് മാസ്റ്റർ നീലഗിരി 'പോസിറ്റിവ് പാരന്റിങ്'വിഷയത്തിൽ ക്ലാസെടുത്തു.
മജ്‌ലിസുന്നൂറിന് അമീൻ മുസ്‌ലിയാർ, ഇസ്മായിൽ ഹുദവി, മനാഫ് മൗലവി, സലാം മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. സമാപന പ്രാർഥന ശംസുദ്ദീൻ ഫൈസി നിർവഹിച്ചു.
വിദ്യാഭ്യാസ വിങ് കൺവീനർ ഫൈസൽ ചാനെത്ത് സ്വാഗതവും ഫഹാഹീൽ മേഖല വിദ്യാഭ്യാസ വിങ് കോഓഡിനേറ്റർ അൻസാർ ഹുദവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.