കുവൈത്ത് സിറ്റി: മാക് കുവൈത്ത് ലിബറേഷൻ കപ്പ് 2023 വെള്ളിയാഴ്ച മിഷ്രിഫ് പൈസ് ഗ്രൗണ്ടിൽ നടക്കും. കുവൈത്തിൽ 18 വർഷം പിന്നിട്ട മലയാളി അസോസിയേറ്റഡ് ക്ലബ് (മാക് കുവൈത്ത്) കെഫാക്കുമായി സഹകരിച്ചാണ് പന്ത്രണ്ടാമത് 7-A സൈഡ് മെഗാ ഫുട്ബാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടു മൂന്നുമണി മുതൽ കെഫാക് മത്സരങ്ങൾ നടക്കുന്ന മിഷ്രിഫ് പൈസ് ഗ്രൗണ്ടിൽ മത്സരങ്ങൾ ആരംഭിക്കും. കുവൈത്തിലെ 18 പ്രമുഖ ടീമുകൾ ലിബറേഷൻ കപ്പിനായി അണിനിരക്കും. കൂടുതൽ വിവരങ്ങൾക്ക് മൻസൂർ കുന്നത്തേരി -69025651, കെ.ടി. അബ്ദുറഹ്മാൻ-60074065 എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.